Site iconSite icon Janayugom Online

ആമസോണ്‍ 202 കോടി പിഴയടയ്ക്കണം

ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ആമസോണിന്റെ ഇടപാട് റദ്ദാക്കിയ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ നടപടി ശരിവച്ച് നാഷണല്‍ കമ്പനി ലോ അപ്‌ലേറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി).
സിസിഐ തീരുമാനത്തിനെതിരെ ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ നല്‍കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി.

ആമസോണ്‍ 202 കോടി രൂപ പിഴ ഒടുക്കണമെന്നും ഉത്തരവിട്ടു. 45 ദിവസത്തിനികം പിഴയൊടുക്കാനാണ് എന്‍സിഎല്‍എടിയുടെ ഉത്തരവ്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാര്‍ സംബന്ധിച്ച് പൂര്‍ണമായ വെളിപ്പെടുത്തലുകള്‍ ആമസോണ്‍ നടത്തിയിട്ടില്ലെന്ന് ജസ്റ്റിസ് എം വേണുഗോപാല്‍. അശോക് കുമാര്‍ എന്നിവരടങ്ങിയ എന്‍സിഎല്‍എടി ബെഞ്ച് നിരീക്ഷിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ആമസോണിന് 2019ല്‍ നല്‍കിയ അനുമതി സിസിഐ താല്ക്കാലികമായി റദ്ദാക്കിയത്. അനുമതി തേടുന്ന സമയത്ത് കരാര്‍ വ്യവസ്ഥകള്‍ മറച്ചുവച്ചതിന് 202 കോടി രൂപ പിഴയിടുകയും ചെയ്തു. ഇതിനെതിരെയാണ് ആമസോണ്‍ എന്‍സിഎല്‍എടിയെ സമീപിച്ചത്.

Eng­lish summary;Amazon has to pay a fine of Rs 202 crore

You may also like this video;

Exit mobile version