അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നാളെ നാടകശാല സദ്യ. ഒമ്പതാം ഉത്സവ ദിനമായ നാളെ ഉച്ചക്ക് 12.30നാണ് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ നടക്കുന്നത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് കൃഷ്ണ ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. അമ്പലപ്പുഴ പാൽപ്പായമുൾപ്പെടെ 60 ലധികം വിഭവങ്ങൾ സദ്യയിൽ വിളമ്പും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും നാടക ശാല സദ്യക്ക് ശേഷം പ്രസാദമൂട്ടും നൽകും. മറ്റന്നാള്‍ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചരിത്ര പ്രസിദ്ധമായ നാടക ശാല സദ്യ നാളെ
