Site iconSite icon Janayugom Online

സുപ്രീം കോടതിയില്‍ അംബേദ്കര്‍ പ്രതിമ

ambedkarambedkar

ഭരണഘടനാ ദിനമായ ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ സുപ്രീം കോടതിയില്‍ അനാച്ഛാദനം ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കമുള്ളവര്‍ പങ്കെടുക്കും.

സ്വാതന്ത്ര്യലബ്ധി 76 വര്‍ഷം പിന്നിടുമ്പോഴാണ് ഭരണഘടനാ ശില്പിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയുമായ അംബേദ്കറുടെ പ്രതിമ പരമോന്നത കോടതിയുടെ വളപ്പില്‍ ഇടം പിടിക്കുന്നത്. മൂന്നടി വിസ്താരമുള്ള അടിത്തറയില്‍ ഏഴടി ഉയരത്തിലാണ് പ്രതിമ. നരേഷ് കുമാവത് ആണ് ശില്പി.
അംബേദ്കര്‍ പ്രതിമ സുപ്രീം കോടതിയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അഭിഭാഷകര്‍ കഴിഞ്ഞ ഏപ്രില്‍ 14 ന് ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ആവശ്യം അംഗീകരിക്കുകയായിരുന്നു. 

കാലങ്ങളായി ഉയര്‍ത്തിവരുന്ന ആവശ്യമാണിതെന്നും അംബേദ്കറുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും അഭിഭാഷകരായ പ്രതീക് ബോംബാര്‍ദെ, ജിതേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലക് എന്നിവരുടെ പ്രതിമകള്‍ സുപ്രീം കോടതിവളപ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Ambed­kar stat­ue in Supreme Court

You may also like this video

Exit mobile version