Site icon Janayugom Online

ആലപ്പുഴില്‍ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രോഗി മരിച്ചു

ആലപ്പുഴ ദേശീയപാതയിലൂടെ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. എരമല്ലൂരിന് സമീപമാണ് അപകടം. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.പുലർച്ചെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു.അപകടത്തില്‍ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണ്.

ENGLISH SUMMARY:Ambulance car­ry­ing covid patient crash­es; The patient died
You may also like this video

Exit mobile version