ഗുജറാത്തില്‍ ആംബുലൻസിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞ്, അച്ഛൻ ജിഗ്നേഷ് മോച്ചി (38), ഡോക്ടർ ശാന്തിലാൽ റെന്റിയ (30), നഴ്സ് ഭൂരിബെൻ മനാത്ത് (23) എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ കുഞ്ഞിനെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ആബംലൻസിന് തീപിടിച്ചത്. ആംബുലൻസ് ഡ്രൈവർ അങ്കിത് ഠാക്കോറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രയ്‌ക്കിടെ ആംബുലൻസിന്റെ പിൻഭാഗത്തു തീപിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തീ കണ്ട് ഡ്രൈവർ ആംബുലൻസിന്റെ വേഗം കുറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേന ഉടൻ എത്തിയതിനാൽ പെട്രോൾ പമ്പിലേക്കു പടരും മുൻപു തീയണയ്‌ക്കാനായി. പൊലീസ്, ഫൊറൻസിക് സംഘം അന്വേഷണം തുടങ്ങി.

