കര്‍ണാടകയില്‍ ആംബുലൻസ് എത്താൻ വൈകിയതിനെത്തുടര്‍ന്ന് അണലിയുടെ കടിയേറ്റ രണ്ടര വയസുള്ള കുട്ടി മരിച്ചു. ദൊഡ്ഡകല്ലൂർ ഗ്രാമത്തിലെ അങ്കണവാടിയിൽ കളിച്ചു കൊണ്ടിരിക്കെ രാവിലെ 9.30 ഓടെയാണ് രോഹൻ എന്ന കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ഹെത്തൂരിലെ പബ്ലിക് ഹെൽത്ത് സെന്ററിൽ എത്തിച്ചു.
എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആറ് മാസമായി ഹെത്തൂരിൽ 108 ആംബുലൻസുകളില്ലാത്തതിനാൽ 30 കിലോമീറ്റർ അകലെയുള്ള സക്ലേഷ്പൂരിൽ നിന്നാണ് ആംബുലൻസ് വിളിച്ചത്. ഡ്രൈവർമാരുടെ കുറവും 26 ആംബുലൻസുകളിൽ മൂന്നെണ്ണം പ്രവർത്തനരഹിതമായതുമാണ് സക്ലേഷ്പൂരിൽ നിന്ന് ആംബുലൻസ് വിളിക്കേണ്ടിവന്നത്. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിച്ചത്. ആംബുലൻസ് എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
English Summary: Ambulance delayed: Two-and-a-half-year-old boy dies of snake bite at Anganwadi
You may also like this video