ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണം തകൃതിയായി നടക്കുന്നതിനിടെ ചര്‍ച്ചയായി മറ്റൊരു ക്ഷേത്രം. അയോധ്യയിലെ ഭരത്കുണ്ഡിന് അടുത്തുള്ള മൗര്യ കാ പൂര്‍വ ഗ്രാമത്തിലെ ക്ഷേത്രവും പ്രതിഷ്ഠയുമാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
വെറും പേര് മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠയും ആദിത്യനാഥിന്റെതാണ്. അമ്പും വില്ലും ഏന്തി നില്‍ക്കുന്ന ആദിത്യനാഥിന്റെ ഒരു പൂര്‍ണകായ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇത് പ്രതിഷ്ഠയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഈ ക്ഷേത്രം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞിട്ടുണ്ട്.
ഈ ക്ഷേത്രം അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.അയോധ്യ‑പ്രയാഗ് രാജ് ഹൈവേയിലൂടെ ഭാദര്‍സ ഗ്രാമത്തില്‍ എത്തിയാല്‍ ഭാരത് കുണ്ഡിന് സമീപമാണ്ക്ഷേത്രം. എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തില്‍ ഒരു ആരതി നടത്താറുണ്ട് എന്നാണ് വിവരം. ആദിത്യനാഥ് തങ്ങള്‍ക്കായി രാമക്ഷേത്രം പണിതിട്ടുണ്ട് എന്നും അദ്ദേഹത്തിനായി താന്‍ ഈ ക്ഷേത്രം പണിതു എന്നുമാണ് ക്ഷേത്രം നിര്‍മ്മിച്ച പ്രഭാകര്‍ മൗര്യ പറയുന്നത്.
English Summary:Ambum Villumenti Adityanath temple in UP
You may also like this video: