Site iconSite icon Janayugom Online

ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി: മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനി മുതല്‍ പരോളില്ല

ജയില്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍. മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ലെന്നതുള്‍പ്പെടെയുള്ള ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. മയക്കുമരുന്ന് വില്‍പ്പന വര്‍ധിച്ച സാഹചര്യത്തിലാണ് ജയില്‍ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. 

അടിയന്തര പരോളും ഇനിമുതല്‍ നല്‍കില്ല. ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോണ്‍ പരിശോധനയും തുടങ്ങിയിട്ടുണ്ട്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Amend­ment in Jail Rules: No more parole for accused in drug cases

You may also like this video

Exit mobile version