അമേരിക്കൻ അർധചാലക കമ്പനിയായ മൈക്രോണിന് പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഗുജറാത്തില്‍ 270 കോടി യുഎസ് ഡോളറിന്റെ അർധചാലക ടെസ്റ്റ്, പാക്കേജിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുത്. ഈ പദ്ധതിയിലൂടെ 5000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് അംഗീകാരം നല്‍കിയത്. കേന്ദ്രവും മൈക്രോണും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. അമേരിക്കൻ ചിപ്പ് കമ്പനിക്ക് 134 കോടി ഡോളറിന്റെ പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ് ആനുകൂല്യവും ലഭിക്കും.
English Summary:American company gets permission to set up plant
You may also like this video

