Site iconSite icon Janayugom Online

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി പിന്മാറി. അടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നതാണ് രാമസ്വാമി വ്യക്തമാക്കിയിരിക്കുന്നത് അയോവകോക്കസിലെ പ്രൈമറിയിലുണ്ടായ മോശം പ്രകടനമാണ്പിന്മാറാനുള്ള കാരണം.2024 ലെ റിപ്പബ്ലിക്കന്‍ തിരഞ്ഞെടുപ്പിലെ ആദ്യ പ്രൈമറിയായിരുന്നുഅയോവ കോക്കസിലേത്.

7.7 ശതമാനം വോട്ടുകള്‍ മാത്രമാണ് വിവേക് രാമസ്വാമിക്ക് ലഭിച്ചത്. കോടീശ്വരനായ മുന്‍ ബയോടെക് എക്‌സിക്യൂട്ടീവാണ് വിവേക് രാമസ്വാമി. 38 കാരനായ രാമസ്വാമി നേരത്തെയും ട്രംപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. പല രീതിയിലും ട്രംപിന്റെ അനുകരിക്കുന്ന രീതിയിലായിരുന്നു രാമസ്വാമിയുടെ നിലപാടുകള്‍ ഏറെയും. ഹിന്ദുവാണെങ്കിലും, അമേരിക്ക ക്രിസ്ത്യൻ മൂല്യങ്ങളിലും യഹൂദ‑ക്രിസ്ത്യൻ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും സ്വയം ഒരു അമേരിക്കൻ ദേശീയവാദിയാണെന്നും രാമസ്വാമി നേരത്തെ പല വേദികളിലും പ്രസംഗിച്ചിരുന്നു.

Eng­lish Summary:
Amer­i­can elec­tion: Indi­an born Vivek Ramaswamy withdraws

You may also like this video:

Exit mobile version