Site iconSite icon Janayugom Online

2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ റദ്ദാക്കി അമേരിക്കൻ എംബസി

ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപേക്ഷകൾ റദ്ദാക്കി.  അപേക്ഷകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ അനുവധിക്കില്ലെന്നും എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തൽക്കാലികമായി റദ്ദാക്കിയതായും യുഎസ് എംബസി സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പ് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് വ്യാജ വിസ, പാസ്‌പോർട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് എംബസിയുടെ നടപടി. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന്  31-ലധികം പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തിരിക്കുന്നത്. യുഎസ് വിസ ലഭിക്കുന്നതിനായി അപേക്ഷകരും ഏജന്റുമാരും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയ 21 കേസുകൾ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version