Site icon Janayugom Online

അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ് വെടിയേറ്റ് മരിച്ചു

അമേരിക്കന്‍ റാപ്പ് ഗായകന്‍ യങ് ഡോള്‍ഫ്(33) വെടിയേറ്റ് മരിച്ചു. മിംഫിസിലെ കുക്കിഷോപ്പില്‍ വച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. യങ് ഡോള്‍ഫിന്റെ കാര്‍ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 

തിങ്കളാഴ്ചയാണ് ബന്ധുവായ ക്യാന്‍സര്‍ രോഗിയെ സന്ദര്‍ശിക്കാന്‍ യങ് സ്വദേശമായ മിംഫിസില്‍ എത്തിയത്. ശേഷം താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറിലും പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. കുക്കിഷോപ്പില്‍ ഡോള്‍ഫ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. കടയിലേക്ക് കയറിയ യങിനെ ഒരു കൂട്ടം ആളുകള്‍ വളയുകയും വെടിവെയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബന്ധുവായ മരീനോ മെയേര്‍സിനെ വെളിപ്പെടുത്തിയത്. അമേരിക്കന്‍ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയില്‍ ഏറെ പ്രശസ്തനാണ് യങ് ഡോള്‍ഫ്.

ENGLISH SUMMARY:American rap­per Young Dolph shot dead
You may also like this video

Exit mobile version