Site iconSite icon Janayugom Online

വെനസ്വേലയിലെ അമേരിക്കൻ അക്രമം ഭീകരപ്രവർത്തനത്തിന് തുല്യം : പിണറായി വിജയൻ

വെനസ്വേലയിലെ അമേരിക്കൻ അക്രമം ഭീകരപ്രവർത്തനത്തിന് തുല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാറ്റിനമേരിക്കയിൽ കുതന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഒരു തെമ്മാടി രാജ്യം കാട്ടിക്കൂട്ടുന്ന ക്രൂരമായ പ്രവർത്തനങ്ങളാണിത്. വെനസ്വേലയ്‌ക്കെതിരായ ഈ ധിക്കാരപരമായ ആക്രമണത്തിനെതിരെയും, ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. ഇത്തരം ആക്രമണങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും സഹിച്ച പാരമ്പര്യമുള്ള ലാറ്റിൻ അമേരിക്കയുടെ സമാധാനത്തിന് ഭീഷണിയാണ് യുഎസ് നടത്തിയ കടന്നാക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version