Site icon Janayugom Online

ഗുജറാത്ത് കലാപം ന്യായീകരിച്ച് അമിത് ഷാ

2002ലെ വര്‍ഗീയ കലാപത്തിലൂടെയാണ് ഗുജറാത്ത് ശാശ്വതസമാധാനം കെെവരിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫെബ്രുവരിയിൽ ഗോധ്ര റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കത്തിച്ച സംഭവത്തെത്തുടർന്ന് ഗുജറാത്തിന്റെ ചില ഭാഗങ്ങൾ വലിയ തോതിലുള്ള അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതുവരെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമായിരുന്നു. കലാപകാരികളെ അടിച്ചമര്‍ത്തി ബിജെപി സര്‍ക്കാരാണ് സമാധാനം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish Summary:Amit Shah defends Gujarat riots
You may also like this video

Exit mobile version