Site iconSite icon Janayugom Online

അമിത്ഷായുടെ രാമക്ഷേത്ര നിര്‍മ്മാണപ്രഖ്യാപനം :യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ശരത് പവാര്‍

2024 ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ , യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ പ്രഖ്യാപനമെന്നും ശരത് പാവാര്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രനിര്‍മ്മാണകാര്യങ്ങള്‍ രാജ്യത്തെ ആഭ്യന്തരമന്ത്രിയുടെ കാര്യങ്ങളാണോയെന്നും പവാര്‍ ചോദിച്ചു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം ഉണ്ടാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.രാമക്ഷേത്രം തുറക്കുന്ന തീയതി കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടതാണോ എന്ന് എനിക്ക് ഉറപ്പില്ല. രാമക്ഷേത്രത്തിലെ പൂജാരി ഇത് പറഞ്ഞിരുന്നെങ്കിൽ അത് നന്നായേനെ, എന്നാൽ അമിത് ഷാ പൂജാരിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ എതിർപ്പില്ല. യഥാർത്ഥ പ്രശ്‌നങ്ങൾ വഴിതിരിച്ചുവിടാനാണ് രാമക്ഷേത്രം പോലുള്ള പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്, പവാർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അടുത്ത ജനുവരിയോടെ രാമക്ഷേത്രം ഒരുക്കുമെന്ന് ത്രിപുരയിൽ പ്രഖ്യാപിച്ചതിന് പാനിപ്പത്തിൽ നടന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഷായെ വിമർശിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് പവാറിന്‍റെ പരാമർശവും വന്നിരിക്കുന്നത്.

മഹാവികാസ് അഘാഡിയുടെ (എം‌വി‌എ) ഘടകകക്ഷികളായ ശിവസേനയുടെയും കോൺഗ്രസിന്റെയും കൂടെ 2024 ലെ മഹാരാഷ്ട്ര നിയമസഭയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും പവാർ പറഞ്ഞു.ശിവസേനയിൽ പിളർപ്പുണ്ടായിട്ടും, ഭൂരിഭാഗം പ്രവര്‍ത്തകരും ഉദ്ധവ് താക്കറെയ്ക്ക് പിന്നിൽ നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു

Eng­lish Summary:
Amit Shah’s Ram Tem­ple Con­struc­tion Announce­ment: Sharat Pawar Says To Divert Atten­tion From Real Issues

You may also like this video:

Exit mobile version