Site iconSite icon Janayugom Online

നെഹ്റുവിനെതിരെ അമിത്ഷായുടെ പരാമര്‍ശങ്ങള്‍: ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ജമ്മു കശ്മീര്‍ വിഷയത്തില്‍ ജവഹര്‍ ലാല്‍ നെഹ്റുവിനെതിരെയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ജമ്മുകശ്മീര്‍ സ്വയംസംഭരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ചര്‍ച്ചയില്‍ നെഹ്റുവിന്റെ മണ്ടത്തരമാണ് പാക് അധീന കശ്മീരിന് കാരണമെന്ന് അമിത് ഷായുടെ പരാമര്‍ശത്തിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംപമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

സഭയിലെ ഏതു വിഷയത്തിലും നെഹ്റുവിനെ വലിച്ചിഴക്കുന്നതിനെ അധീർ രഞ്ജൻ വിമർശിച്ചു.ഞങ്ങൾ എന്തു ചോദിക്കുമ്പോഴും എല്ലാവരും നെഹ്റുവിനെ കുറിച്ച് സംസാരിക്കുന്നു, അധീർ രഞ്ജൻ പറഞ്ഞു.70 വർഷത്തിന്റെ കണക്ക് കേട്ട് മടുത്തുവെന്നും കശ്മീരിനെക്കുറിച്ചും നെഹ്റുവിനെയും അദ്ദേഹത്തിന്റെ അബദ്ധങ്ങളെക്കുറിച്ചും തുറന്ന ചർച്ച നടത്തുവാൻ അമിത് ഷായെയും മന്ത്രിമാരെയും വെല്ലുവിളിക്കുന്നതായും അധീർ രഞ്ജൻ പറഞ്ഞു.

70 വർഷം, 70 വർഷം (കോൺഗ്രസ്‌ ഭരണത്തെ കടന്നാക്രമിക്കാൻ ബിജെപി ഉപയോഗിക്കുന്ന പ്രയോഗം) എന്ന് കേട്ട് ഞങ്ങൾക്ക് മടുത്തു. ഈ സഭയിൽ ഒരു ദിവസം കശ്മീരിനെക്കുറിച്ചും നെഹ്റുവിനെ കുറിച്ചും അദ്ദേഹത്തിന്റെ അബദ്ധങ്ങളെ കുറിച്ചും തുറന്ന ചർച്ച നടത്തുവാൻ അമിത് ഷാ ജിയെയും എല്ലാ മന്ത്രിമാരെയും ഞാൻ വെല്ലുവിളിക്കുന്നു, അധീര്‍ പറഞ്ഞു.സർക്കാർ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും ചർച്ചയ്ക്ക് അധീർ രഞ്ജനോട് നോട്ടീസ് നൽകുവാനും അമിത് ഷാ പറഞ്ഞു.താൻ വാക്കാൽ നോട്ടീസ് നൽകിക്കഴിഞ്ഞുവെന്ന്അധീര്‍ ര‍ഞ്ജന്‍ മറുപടി നൽകി.

Eng­lish Summary:
Amit Shah’s remarks against Nehru: Con­gress strong­ly protested

You may also like this video:

Exit mobile version