ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് പരിക്കേറ്റു. ഹൈദരാബാദിൽ പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാരിയെല്ലിന് പരിക്കേല്‍ക്കുകയും തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നും ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു. ചലിക്കുമ്പോഴും ശ്വാസമെടുക്കുമ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേസമയം ബച്ചന് പരിപൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് പ്രൊജക്ട് കെയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.
English Summary;Amitabh Bachchan injured while shooting a fight scene
You may also like this video

