താരസംഘടനയായ എ എം എം എയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനും നടൻ ദേവനും മത്സരിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് നടൻ ബാബുരാജും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായരും പിന്മാറി. ഇതോടെ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വർ, രവീന്ദ്രൻ എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ് എന്നിവരും മത്സരിക്കും. അതേസമയം, ജോ. സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
‘എ എം എം എ’ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നീന കുറുപ്പ്, സജിത ബേട്ടി, സരയു, ആശ അരവിന്ദ്, അഞ്ജലി നായർ, കൈലാഷ്, വിനു മോഹൻ, ജോയി മാത്യു, സിജോയ് വർഗീസ്, റോണി ഡേവിഡ് രാജ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, നന്ദു പൊതുവാൾ എന്നിവരാണ് മത്സരിക്കുന്നത്.
ആഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

