Site iconSite icon Janayugom Online

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി അര്‍ജുൻ അനിയുടെ ‘അമ്മക്കാട് ’

പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറും അര്‍ജുന്‍ അനിയും ചേര്‍ന്ന് ആലപിച്ച ‘അമ്മക്കാട്’ സംഗീത വീഡിയോ പ്രകാശനം തൈക്കാട് ഭാരത് ഭവനില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പാട്ടിലൂടെ ഒരു ലോകത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും അര്‍ജുന് ആശംസകള്‍ അറിയിച്ചികൊണ്ട് മന്ത്രി പറഞ്ഞു.  മൃഗങ്ങളെ വെടിവച്ച് കൊല്ലാൻ അനുവദിക്കാത്ത ദുഷ്ടനായ മന്ത്രിയാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

വന്യ ജീവി ആക്രമണങ്ങളില്‍ മൃഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചടങ്ങില്‍ ജനയുഗം എഡിറ്റര്‍ പി കെ അബ്ദുള്‍ ഗഫൂര്‍ അധ്യഷത വഹിച്ചു. അര്‍ജുൻ അനി സ്വാഗതം പറഞ്ഞു. കെ കൃഷ്ണൻകുട്ടി സ്ക്രീനിങ്,  പി കെ വിഷ്ണു നന്ദിയും പറഞ്ഞു. ജനയുഗം യൂട്യൂബ് ചാനലിലൂടെ 7 മണിക്കാണ് ഗാനം റിലീസ് ചെയ്തത്.

 

 

വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വന‑പ്രകൃതി സംരക്ഷണത്തിന്റെയും പ്രാധാന്യം പ്രമേയമാക്കിയുള്ള ഗാനമാണ് അമ്മക്കാട്. അര്‍ജുന്‍ അനിയാണ് സംവിധാനം. ഡോ. ചെറുവള്ളി ശശിയുടെ വരികള്‍ക്ക് കെപിഎസി ചന്ദ്രശേഖരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Eng­lish Summary:Arjun Ani’s ‘Amm­makadu’ high­lights the impor­tance of nature conservation

Exit mobile version