Thursday
21 Mar 2019

Music

ഒളിമായാ മഴവില്ല്

വിജയ് സി എച്ച് 'ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ...' 'ഒകെ നിര്‍ത്തി...' 'ശരിക്കും വലി നിര്‍ത്തിയോ?' 'ഉും, ഉും..., ഉമ്മ നിര്‍ത്തി...' നിത്യ പ്രണയിനി ദേവിയില്‍ നിന്നും പതിവായുള്ള ഉമ്മകള്‍ കിട്ടിയില്ലെങ്കിലും പുകവലി നിര്‍ത്താനൊക്കില്ലെന്ന് ബിനീഷ്! ദേവിയുമായി അസ്ഥിയില്‍...

ഏതു സുന്ദരസ്വപ്ന യവനിക

ഡോ. എം ഡി മനോജ് വിവിധകലകളുടെ സമന്വയരൂപമായ സിനിമയില്‍ അവയുടെ പ്രമേയപരമായ മേളനം എന്തുകൊണ്ടും ശ്രദ്ധേയമാകുന്നു. സിനിമയെന്ന കലയുടെ സാകല്യത്തില്‍ മറ്റ് കലകളുടെ ശില്‍പമാതൃകകള്‍ കൂട്ടിവെച്ച് ഒരു മഹാശില്‍പമാക്കുകയായിരുന്നു സംവിധായകര്‍. സര്‍ക്കസ്, ശില്‍പകല, ചിത്രകല, സംഗീതകല, നടനകല, മാജിക് ഇങ്ങനെ വ്യത്യസ്തങ്ങളായ...

ഡ്രംസില്‍ വിസ്മയം തീര്‍ത്ത് ഡോക്ടര്‍ ശ്യാം സൂരജ് ശ്രദ്ധേയനാകുന്നു

മാനന്തവാടി: ഡ്രംസില്‍ വിസ്മയം തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് മാനന്തവാടി സ്വദേശി ഡോക്ടര്‍ ശ്യാം സൂരജ്. ബാംഗളുരു ആസ്ഥാനമായി ശ്യാം സ്ഥാപിച്ച ഡ്രംസ് ഇവന്‍സ് ഓഫ് ഇന്ത്യ ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ ഡ്രംസ് കൊണ്ട് മായാജാലം തീര്‍ക്കുകയാണ്. ആഫ്രിക്കന്‍ പരമ്പരാഗത സംഗീതമാണ് ഡ്രംസ്...

പുലരി രാഗാലാപനത്തിൻറെ പുതുമ

ഹരികുറിശ്ശേരി പുലരിവെട്ടം മണ്ണിനെതൊടുമ്പോള്‍ ടാഗോര്‍ തീയറ്ററിലെ മരച്ചുവട്ടില്‍ നിന്നും അസാധാരണ രാഗവീചികള്‍ നഗരത്തിലേക്ക് ചിറകുവീശിപ്പറന്നു.കേരള നാഷണല്‍ഫോക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് അപൂര്‍വമായ പുലരിസംഗീതപരിപാടി നടന്നത്. സംഗീതപരിപാടിയുണ്ടെന്നതിനാല്‍ മനപൂര്‍വം എത്തിയ കുറേപ്പേരുണ്ടായിരുന്നു. സംഗീതം വെറുംപെട്ടിപ്പാട്ടല്ലെന്നറിഞ്ഞതോടെ ഒരുപാടുപേര്‍ അതിലേക്കുവലിച്ചടുപ്പിക്കപ്പെട്ടു. പ്രഭാത നടത്തക്കാരും വെറും വഴിപ്പോക്കരും ആ...

നേര്‍ത്ത നിലാവുപോലൊരു ഹൃദയഗീതം

ഡോ. എം ഡി മനോജ് ഓര്‍മ്മകളലങ്കരിച്ചുവച്ച മണിമഞ്ചലേറിയാണ് ഒഎന്‍വിയുടെ ഓരോ പാട്ടും വന്നെത്തുക. അതിന്റെ അപൂര്‍വഭംഗികളില്‍ മേഞ്ഞുനടക്കുമ്പോള്‍ ചെന്നെത്തുന്ന ചന്ദനക്കുളുര്‍ത്തടങ്ങളെല്ലാം ആസ്വാദകന്റെ സ്വന്തമായിത്തീരുന്നു. മൗനം വാചാലമാകുന്ന എത്രയോ പാട്ടുകളുടെ ഇടവേളകള്‍ ഒഎന്‍വി നമുക്ക് തന്നിട്ടുണ്ട്. മുഗ്ദ്ധമായ ഈണത്തിന്റെ ലാളിത്യവുമായി അദ്ദേഹത്തിന്റെ വരികളോരോന്നും...

ഹിമശൈലസൗന്ദര്യമായ്

ഡോ. എം ഡി മനോജ് ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ ദൃശ്യാവതരണ രീതിയുടെ മുഖ്യതലം എക്കാലവും തികച്ചും കാവ്യാത്മകമായിരുന്നു. ദേശകാലങ്ങളെയും ജീവിത പശ്ചാത്തലങ്ങളെയും ചലച്ചിത്രഭാഷയില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രം എന്ന ജനുസ്സിലേക്ക് സവിശേഷമായ സാംസ്‌കാരിക സ്വത്വങ്ങള്‍ എന്ന നിലയിലായിരുന്നു അദ്ദേഹം വിവിധ...

ബാലുവിന്റെ മരണം: വിതുമ്പലോടെ വെളിപ്പെടുത്തലുകളുമായി അച്ഛൻ

വയലനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി പിതാവ് സി.കെ. ഉണ്ണി. പാലക്കാട്ടുള്ള ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചതായി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. അതിനുശേഷമാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോര്‍ട്ട് വളര്‍ച്ച പ്രാപിച്ചതെന്ന് ഉണ്ണി വെളിപ്പെടുത്തുന്നു. തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍...

എത്ര സുധാമയമീ ഗാനം

ഡോ. എം ഡി മനോജ് ഉമ്പായിയുടെ ഗാനകലയില്‍ വിസ്മയകരമായ ഒരു കയ്യടക്കം എക്കാലത്തുമുണ്ടായിരുന്നു. അതൊരിക്കലും അക്കാദമികമായിരുന്നില്ല. നാദത്തിന്റെ അനന്തവൈചിത്ര്യങ്ങളുടെ ഒരു പ്രാതിനിധ്യമൊന്നുമായിരുന്നില്ല അതിനെ നിയന്ത്രിക്കുന്നത്; പകരം ലളിതങ്ങളായ താളലയങ്ങളുടെ എവിടെ നിന്നോ കൈവരുന്ന ഒരു സൗകര്യസമന്വയമായിരുന്നു അത്. ഉമ്പായി തന്നെ സംഗീതമായി...

വി ടി മുരളി: ജനകീയസംഗീതധാരയുടെ അരനൂറ്റാണ്ട്

അനില്‍ മാരാത്ത് മലയാളചലച്ചിത്ര-നാടകലളിതഗാനമേഖലയില്‍ അമൂല്യസംഭാവനകള്‍ നല്കിവരുന്ന അനുഗൃഹീതഗായകനാണ് വി ടി മുരളി. സംഗീതനിരൂപകനെന്ന നിലയില്‍ വി.ടി.മുരളിയുടെ മൗലികതയാര്‍ന്ന നിരീക്ഷണങ്ങള്‍ അടങ്ങുന്ന പന്ത്രണ്ട് പുസ്തകങ്ങള്‍ സംഗീതവിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും വഴികാട്ടിയാണ്. ഈണം നല്‍കാന്‍ ഹാര്‍മോണിയത്തില്‍ വിരല്‍ തൊട്ടപ്പോഴൊക്കെ അവിസ്മരണീയഗാനങ്ങള്‍ പിറവിയെടുത്തത് മുരളിയുടെ ധന്യത. കവിതയുടെ...

നാട്ടിലെ പാട്ട്; ഈ പ്രദക്ഷിണവീഥികള്‍, ഇടറിവിണ്ട പാതകള്‍

ഡോ. എം ഡി മനോജ് ചില പാട്ടുകള്‍ വാക്കുകൊണ്ടും മൗനംകൊണ്ടും വിനിമയം ചെയ്യുന്ന സാധാരണത്വത്തെ കാട്ടിത്തരാറുണ്ട്. പ്രണയത്തിന്റെയും വിരഹത്തിന്റെയും വിനിമയനിര്‍ഭരമായ സ്വാതന്ത്ര്യം പങ്കുവയ്ക്കപ്പെടുവാന്‍ സിനിമകളില്‍ എത്രയോ ഇടങ്ങള്‍ സര്‍ഗാത്മകമായ സംഗീതസ്ഥലികളായി പരിണമിക്കുന്നു. പ്രകൃതിതന്നെ സ്വയമനുവദിച്ചുതന്ന കാവുകളും ക്ഷേത്രപ്രദക്ഷിണവഴികളം ഇത്തരം ഇടങ്ങളായി സ്ഥാപിക്കപ്പെടുമ്പോള്‍...