Site iconSite icon Janayugom Online

‘അമ്മയറിയാന്‍’ സൈബര്‍ സുരക്ഷാ പരിപാടി ഇന്ന് മുതല്‍

രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ‘അമ്മ അറിയാന്‍’ എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് മുതല്‍. നാലു ഭാഗങ്ങളായി വെള്ളി മുതല്‍ തിങ്കള്‍ വരെ വൈകുന്നേരം ആറ് മണിക്ക് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് നടത്തും.

സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാര്‍ത്തകളെ തിരിച്ചറിയുക, ചതിക്കുഴികള്‍, സൈബര്‍ ആക്രമണങ്ങള്‍, ഒടിപി, പിന്‍ തുടങ്ങിയ പാസ്‍വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കള്‍ക്ക് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൈബര്‍ സുരക്ഷാ പരിശീലനം കൈറ്റ് നല്‍കിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി.

Eng­lish summary;‘Ammayaryan’ cyber secu­ri­ty pro­gram from today

You may also like this video;

Exit mobile version