അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ‘ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ’ക്ക് 51.72 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) ലംഘിച്ചതിനാണ് നടപടി. ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകര്‍ പട്ടേലിന് 10 കോടിയും പിഴ ചുമത്തിയിട്ടുണ്ട്. സംഘടനയ്ക്കും ആകാര്‍ പട്ടേലിനും ഇഡി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
നവംബര്‍ 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ വിദേശത്ത് നിന്ന് ആംനെസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് ഫെമ നിയമം ലംഘിച്ചാണെന്ന് ഇഡി ആരോപിക്കുന്നു. ആംനെസ്റ്റിയുടെ പ്രഖ്യാപിത പ്രവര്‍ത്തനങ്ങളില്‍ അല്ലാത്ത പലതും സംഘടന ചെയ്തുവെന്നും ഫണ്ടുകള്‍ വകമാറ്റിയെന്നും ഇഡി പറയുന്നു.
അതേസമയം രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ മോഡി സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്നതിന്റെ പേരിലാണ് ആംനെസ്റ്റിക്കെതിരായ വേട്ടയാടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മോഡിയുടെയും ബിജെപിയുടെയും നയങ്ങളില്‍ സ്ഥിരമായി വിമര്‍ശനം ഉന്നയിക്കുന്ന ആകര്‍ പട്ടേലിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുമ്പും പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
English Summary: Amnesty fined 51 crores
You may like this video alsi