സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നാവായിക്കുളത്തെ പ്ലസ് ടു വിദ‍്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാർഡിൽ താമസിക്കുന്ന വിദ‍്യാർഥിക്കാണ് വ‍്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ 14 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.