മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിയായ 43 കാരിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒമ്പതായി. ഇവരെ ചൊവ്വാഴ്ച ബീച്ച് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിൽ കഴിയുന്നവരിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. കുഞ്ഞിന്റെ നില അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽനിന്നുള്ള ആറു പേരും മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള മൂന്നു പേരുമാണ് ലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്.

