Site iconSite icon Janayugom Online

അമൃത്പാല്‍ സിങ് അറസ്റ്റില്‍; പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ് അറസ്റ്റില്‍. പഞ്ചാബ് പൊലീസ് ജലന്ധറില്‍വെച്ചാണ് അമൃത്പാലിനെ പിടികൂടിയത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമൃത്സറിലെ ജല്ലുപൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പൊലീസിനെ വെട്ടിച്ച്‌ വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ നൂറോളം പൊലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. എട്ട് ജില്ലകളിലെ പൊലീസ് സംഘം ഓപ്പറേഷനില്‍ പങ്കെടുത്തു.

അറസ്റ്റിന് പിന്നാലെ പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. മോഗ ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമൃത്പാലിന്റെ ജല്ലുപൂര്‍ ഗ്രാമത്തിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

നേരത്തെ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബില്‍ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. അമൃത്പാല്‍ സിങ്ങിന്റെ അനുയായികള്‍ അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സര്‍ക്കാറിനേയും കേന്ദ്രസര്‍ക്കാരിനേയും വെല്ലുവിളിച്ച്‌ നിരവധി തവണ അമൃത്പാല്‍ രംഗത്തെത്തുകയും ചെയ‌്തു.

Eng­lish Sum­ma­ry: Amrit­pal Singh arrested
You may also like this video

Exit mobile version