Site iconSite icon Janayugom Online

അമൃത്സറിനെ നാടുകടത്തൽ കേന്ദ്രമാക്കുന്നു; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ

അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ.അമൃത്സറിനെ നാടുകടത്തൽ കേന്ദ്രമാക്കുകയാണെന്നും പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചു. 19 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി ഇന്ന് രാത്രി ആദ്യ വിമാനം പഞ്ചാബിലാണ് എത്തുന്നത്. കുടിയേറ്റക്കാരെ എത്തിക്കാൻ അമൃത്‌സര്‍ വിമാനത്താവളം മാത്രം തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്നെത്തുന്ന സംഘത്തിലും പഞ്ചാബികളാണ് അധികം പേരും. 67 പേരാണ് പഞ്ചാബിൽ നിന്നുള്ളത്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരാണ്. എട്ട് പേർ ഗുജറാത്തിൽ നിന്നും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി അഞ്ചിന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ എത്തിയിരുന്നു.

Exit mobile version