Site iconSite icon Janayugom Online

അംഷിപോര വ്യാജ ഏറ്റുമുട്ടല്‍: കോര്‍ട്ട്മാര്‍ഷല്‍ നടപടികള്‍ തുടങ്ങി

ജമ്മു കശ്മീരിലെ അംഷിപോര വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ട്രൂപ് ക്യാപ്റ്റനായ ഭൂപേന്ദ്ര സിങ്ങിനെതിരെ സൈന്യം കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചു. ഏറ്റമുട്ടലില്‍ സാധാരണക്കാരായ മൂന്ന് യുവാക്കളാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. അഫ്സ്‌പ നിയമത്തിന്റെ അധികാരപരിധി ലംഘിച്ചുകൊണ്ടായിരുന്നു സൈന്യത്തിന്റെ നടപടിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2020 ജൂലൈ 18നാണ് ഷോപ്പിയാനില്‍ വച്ച് ഇംതിയാസ് അഹമ്മദ്, അബ്റാര്‍ അഹമ്മദ്, മൊഹമ്മദ് ഇബ്രാര്‍ എന്നീ യുവാക്കളെ തീവ്രവാദികളെന്ന് ആരോപിച്ച് സൈന്യം വെടിവച്ച് കൊലപ്പെടുത്തിയത്. രജൗരി സ്വദേശികളായ ഇവര്‍ ജോലി തേടിയാണ് ഷോപ്പിയാനില്‍ എത്തിയത്. യുവാക്കളുടെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ക്യാപ്റ്റന്‍ ഭൂപേന്ദ്ര സിങ് ഏറ്റമുട്ടലിനെക്കുറിച്ച് വ്യാജവിവരങ്ങളാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നതെന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

Eng­lish summary;Amshipora fake encounter: Court-mar­tial pro­ceed­ings begin

You may also like this video;

Exit mobile version