Site iconSite icon Janayugom Online

‘ആംവേ‘യുടെ 57.77 കോടിയുടെ സ്വത്ത് കണ്ടുകെട്ടി: നടപടി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം

amwayamway

മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ 757.77 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി.

തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്ടറിയും ഭൂമിയും ഉൾപ്പെടെയുള്ള വസ്തുക്കൾ അന്വേഷണ സംഘം ജപ്തി ചെയ്തു. പ്രിവൻഷൻ ഓഫ് മണി ലാണ്ടറിങ് ആക്ട് പ്രകാരം 411.83 കോടി രൂപയുടെ വസ്തുവകകളും, 345.94 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടി. ഡയറക്ട് സെല്ലിങ് മൾട്ടി ലെവൽ മാർക്കറ്റിങ് ശൃംഖലയുടെ മറവിൽ വ്യാപക തട്ടിപ്പാണ് ആംവേ നടത്തിയിരുന്നത്. കമ്പനിയുടെ മിക്ക ഉല്പന്നങ്ങൾക്കും അമിതവിലയായിരുന്നുവെന്നും ഇഡി വ്യക്തമാക്കി.

അംഗത്വമെടുത്താൽ ഭാവിയിൽ പണക്കാരനാകാമെന്ന് വാഗ്ദാനം നൽകിയാണ് ആളുകളെ ഇതിൽ ചേർക്കുന്നത്. കമ്പനിയിൽ വിശ്വസിച്ച് ജോലിയെടുത്ത് സമ്പാദിച്ച പണം ഉപയോഗിച്ച് ആളുകൾ ഉയർന്ന വില നൽകി ഉല്പന്നങ്ങൾ വാങ്ങിക്കൂട്ടിയാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും ഇഡി ആരോപിച്ചു. മൾട്ടിലെവൽ മാർക്കറ്റിങ്ങിലെ തുടക്കക്കാരെ ചൂണ്ടിക്കണിച്ചാണ് ആളുകളെ വലയിൽ വീഴ്ത്തുന്നത്. യഥാർത്ഥത്തിൽ തുടക്കക്കാർക്ക് ലഭിക്കുന്ന കമ്മീഷൻ തുകയാണ് ഉല്പന്നങ്ങളുടെ വില ഉയരാൻ കാരണമെന്നും ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു.

Eng­lish Sum­ma­ry: Amway’s assets worth Rs 57.77 crore seized

You may like this video also

Exit mobile version