Site icon Janayugom Online

11 മാസം പ്രായമുള്ള പെൺകുട്ടി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മ രിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ പതിനൊന്നു മാസം പ്രായമുള്ള പെണ്‍കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ മുംബ്രയിലാണ് സംഭവം. മാതാപിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അസ്മബാനോ നിയാസ് സിദ്ദിഖി എന്ന പെൺകുട്ടിയാണ് മരിച്ചത്. കുളിമുറിക്കുസമീപം വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്. അമ്മയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുംബ്രയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍വീണു മരിക്കുന്നത്. 

Eng­lish Sum­ma­ry: An 11-month-old girl drowned in buck­et water

You may also like this video

Exit mobile version