പതിനഞ്ചു വയസുകാരനായ ബാലന്‍ ഓടിച്ചവാഹനമിടിച്ച് പതിനൊന്നു വയസുകാരിയായ പെണ്‍കുട്ടി മരിച്ചു. തമിഴ് നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.കഴിഞ്ഞ ദിവസം നല്ലൂരിന് സമീപം കാറില്‍ സ്ക്കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരന്‍റെ കാറാണ് നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിച്ചത്.
റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇടിച്ചത്. ആണ്‍കുുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തുതേനി സ്വദേശികളായ ആദിനാരായണൻ്റെയും ഗോമതിയുടെയും മകളാണ് മരിച്ച ദീപിക. സ്കൂൾ അവധിയായിരുന്നതിനാൽ ഇവരുടെ മൂന്ന് മക്കളും പിതാവിൻ്റെ സ്ഥാപനത്തില്‍ പോവാറുണ്ടായിരുന്നു. ഇങ്ങനെ ദീപിക പോകുന്നതിനിടെയാണ് കുട്ടി കാറിടിച്ച് മരിച്ചത്.
തുടർന്ന് കോപാകുലരായ നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെ മർദിക്കാനൊരുങ്ങിയപ്പോൾ ഡ്രൈവർ സീറ്റിൽ ആൺകുട്ടിയെ കണ്ടു. നാട്ടുകാർ പിന്നീട് കുട്ടിയെ പൊലീസിൽ ഏല്പിച്ചു.മോട്ടോർ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം തമിഴ്‌നാട് പോലീസ് കേസെടുത്തു.
English Summary:
An 11-year-old girl died after being hit by a vehicle driven by a 15-year-old boy
You may also like this video: