ജന്മദിനത്തിൽ മധുരം വാങ്ങാൻ പോയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. പിതാവിനൊപ്പം പോയ ദീപിക(11)ആണ് മരിച്ചത്. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകളാണ് ദീപിക. അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുകയായിരുന്ന സമയത്താണ് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചത്. മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ദീപിക. പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
English Summary: An 11-year-old girl who was shopping for sweets on her birthday has died in an accident
You may also like this video