Site iconSite icon Janayugom Online

അടപ്പ് തൊണ്ടയിൽകുടുങ്ങി 8 മാസമുള്ള കുഞ്ഞുമരിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്ത്

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനു മുൻപേ കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടില്‍വെച്ചായിരുന്നുവെന്നും മരണങ്ങളില്‍ ദുരൂഹതയുണ്ടെന്നുമാണ് നിസാറിന്റെ പരാതി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version