Site iconSite icon Janayugom Online

കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടം; രണ്ടു മലയാളികൾ മരിച്ചു

കുവൈറ്റിൽ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വൈകാതെ ദജീജ് ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റും. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവിലപറമ്പിൽ സദാനന്ദന്റെയും സുനന്ദയുടെയും മകനാണ് നിഷിൽ. ഭാര്യ ആതിര, മകൾ രണ്ടുവയസുകാരി ജാൻകി. ഈ ആഴ്ച നാട്ടിൽ വരാനിരിക്കെയാണ് അപകടം. സുനില്‍ ആറ് വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയാണ്. ഭാര്യ സജിത കുവൈറ്റില്‍ നഴ്സാണ്. ഫേബ, ഫെബി എന്നിവരാണ് മക്കള്‍. 

Exit mobile version