കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് കണ്ണമാലിക്ക് സമീപം പുറം കടലിൽ വള്ളത്തിൽ ഇടിച്ചത് എന്നാണ് മത്സ്യത്തൊഴിലാളികൾ നൽകുന്ന വിവരം. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പള്ളിത്തൊഴു സ്വദേശി സ്റ്റാലിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘പ്രത്യാശ’ എന്ന വള്ളത്തിലാണ് കപ്പൽ ഇടിച്ചത്. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കൽ മൈൽ അകലെ നിർത്തിയിട്ട് മീൻ പിടിക്കുകയായിരുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽ വള്ളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ കപ്പലിനെതിരെ പരാതി നൽകുമെന്ന് തൊഴിലാളികൾ അറിയിച്ചു
കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പലിടിച്ച് അപകടം

