Site icon Janayugom Online

പശ്ചിമബംഗാള്‍ സ്വദേശിയായ അല്‍ഖ്വയ്ദ ഭീകരന്‍ കശ്മീരില്‍ പിടിയിലായി

terrorist

പശ്ചിമ ബംഗാൾ സ്വദേശിയായ അൽഖ്വയ്ദ പ്രവർത്തകനെ ജമ്മു കശ്മീരിലെ റംബാൻ പ്രദേശത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഗ്രനേഡ് കണ്ടെടുത്തു. തുടര്‍ന്ന് റമ്പാൻ പൊലീസ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

കേന്ദ്രഭരണ പ്രദേശമായ കെനുസ ബന്ദിപ്പോരയിൽ നിന്ന് രണ്ട് ഭീകരരെ തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെനൂസ സ്വദേശികളായ ഇർഷാദ് ഗനായ് എന്ന ഷാഹിദ്, വസീം രാജ എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ഐഇഡിയും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.

Eng­lish Sum­ma­ry: An Al-Qae­da ter­ror­ist from West Ben­gal was arrest­ed in Kashmir

You may like this video

Exit mobile version