Site iconSite icon Janayugom Online

വിള ഇൻഷുറൻസ് പദ്ധതിക്ക് 30 കോടി രൂപ അനുവദിച്ചു

2022–23 സാമ്പത്തിക വർഷം സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കർഷകർക്ക് വിതരണം ചെയ്യുന്നതിന് 30 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള കർഷകർക്ക് ഡിബിടി മുഖേന നേരിട്ട് അവരുടെ അക്കൗണ്ടിൽ ആനുകൂല്യം നല്കും.

പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന വിള നാശത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ അംഗങ്ങളായ കർഷകരിൽനിന്നും പ്രീമിയം സ്വരൂപിച്ചും സർക്കാർ വിഹിതവും ഉൾപ്പെടുത്തിയാണ് ആനുകൂല്യം അനുവദിക്കുന്നത്.

പദ്ധതിയിൽ അംഗങ്ങളാകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നിർദേശം നല്കിയിട്ടുണ്ട്. എല്ലാ കർഷകരും വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു.

Eng­lish summary;An amount of ‘30 crore has been sanc­tioned for crop insur­ance scheme

You may also like this video;

Exit mobile version