Site iconSite icon Janayugom Online

ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്രോങ്കൈറ്റിസിനുള്ള വൈദ്യപരിശോധനകൾക്കും തുടർ ചികിത്സയ്ക്കുമായി ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസംമുട്ടൽ അനുഭവിച്ചിരുന്നു. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനെ തുടർന്ന്, ആവർത്തിച്ചുള്ള
ബ്രോങ്കൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ പോപ്പിന് വളരെക്കാലമായി നേരിടേണ്ടി വന്നിട്ടുണ്ട്. 88 കാരനായ ഫ്രാൻസിസ് 2013 മുതൽ മാർപ്പാപ്പയാണ്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി തവണ ഇൻഫ്ലുവൻസയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു.

Exit mobile version