നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെ പിടികൂടിയത്. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായത്.
നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമം; 7 പേർ പിടിയിൽ

