പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി,ഭരണപ്രതിസന്ധി ഉണ്ടാക്കുവാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി തെലുങ്കാനയിലും ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നടത്തുന്ന ഭരണഘടനപരമായ തടസ്സങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നു.
ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ ഗവര്‍ണര്‍ എടുക്കുന്ന അമിതമായ കാലതാമസത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കോടതിയെ സമീപിക്കുന്നത്.ഗവര്‍ണര്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഭരണഘടനാപരമായ തടസങ്ങള്‍ കണക്കിലെടുത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം അനുശാസിക്കുന്ന അസാധാരണ അധികാര പരിധിയില്‍ കോടതിക്ക് മുമ്പാകെ നീങ്ങാന്‍ തെലുങ്കാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുക എന്നുള്ളതാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 14 മുതല്‍ ബില്ലുകള്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് വ്യക്തത വരുത്തിയിട്ടുണ്ട്. എന്നിട്ടും ഭരണഘടനാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് ഗവര്‍ണര്‍ നീങ്ങുന്നത്. അതിനാലാണ് ബില്ലുകള്‍കെട്ടികിടക്കുന്നത്.
മന്ത്രിസഭയുടെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി ഒരു സമാന്തരഭരണം സംസ്ഥാനത്ത് നടത്താന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരായിഅംഗീകാരം നല്‍കിയിട്ടില്ല. ആര്‍ട്ടിക്കിള്‍ 200 ഗവര്‍ണര്‍ക്ക് ഒരു സ്വതന്ത്രവിവേചന അധികാരവും നല്‍കിയിട്ടില്ലന്നും ഹര്‍ജിയില്‍ പറയുന്നു
English Summary:
An attempt to put the governor’s government in crisis in Telangana too; State Government to Supreme Court
You may also like this video: