Site icon Janayugom Online

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ 168 പവൻ ഒളിപ്പിച്ചു കടത്താൻ ശ്രമം; പ്രതി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. റിയാദിൽ നിന്നും ബഹറൈൻ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് 168 പവൻ സ്വർണവുമായി പിടിയിലായത്. സിലിണ്ടർ ആകൃതിയിലുള്ള സ്വർണം ബ്ലൂ ടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.

Eng­lish Summary:An attempt to sneak 168 watts into a Blue­tooth speak­er; Accused in custody
You may also like this video

Exit mobile version