സ്‌കൂട്ടറില്‍ സഞ്ചരിക്കയായിരുന്ന യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടര്‍ന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടുകയത്. വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സ്‌കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

