Site iconSite icon Janayugom Online

സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോ കാറിൽ ഇടിച്ചു അഞ്ച് പേർക്ക് പരിക്ക്

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്ക്. ഇന്നലെ ഉച്ചക്ക് വാഴത്തോപ്പ് ലക്ഷം കവലയിലായിരുന്നു അപകടം. അലന്‍ (25), ഇശാല്‍, ഫെലിക്സ്, അന്‍സ്, അലമിന്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. വാഴത്തപ്പ് സെന്റ് ജോര്‍ജ്ജ് സ്കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്നത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Exit mobile version