മാരാരിക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റുു. ഇതിൽ 7 പേരുടെ പരിക്ക് ഗുരുതരമാണ്. മാരാരിക്കുളം വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. കുറുകെ കാൽനട യാത്രികൻ ചാടിയപ്പോൾ ഓട്ടോറിക്ഷ വെട്ടിക്കുകയും മറിയുകയുമായിരുന്നു. മാരാരിക്കുളം ജംക്‌ഷനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഏഴ് വിദ്യാര്‍ത്ഥികളെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 പേർക്ക് പരിക്ക്

