Site icon Janayugom Online

എട്ടുവയസുകാരനെ വീട്ടുമുറ്റത്ത് വച്ച് പുലി ആക്രമിച്ചു; വീഡിയോ

leopard

ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം. സായിയാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ 75തുന്നലുകളുണ്ട്. പുലി കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി എസിപി അറിയിച്ചു.കുട്ടിയെ ആക്രമിച്ച പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ശബ്ദം ഉണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിയത്.

Eng­lish Sum­ma­ry: An eight-year-old boy was attacked by a tiger in his back­yard; Video
You may also like this video

Exit mobile version