വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ കാരുണ്യത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് ശനിയാഴ്ച വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്.
English summary;An elderly couple hanged to death in vaikkam
you may also like this video;