Site iconSite icon Janayugom Online

ഖജനാവ് ധൂര്‍ത്തടിക്കുന്നതില്‍ പ്രതിഷേധിച്ച് വയോധികന്‍ ആത്മ ഹ ത്യ ചെയ്തു

പൊതുഖജനാവിലെ പണമുപയോഗിച്ച് മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള നടപടികള്‍ പുരോഗമിക്കവെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ 70കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.
27 നാണ് ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങുകള്‍. ഒരു കോടി രൂപയാണ് ഇതിനായി പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുക. ജൂലെെയിലാണ് ഷിന്‍സോ ആബെ കൊല്ലപ്പെട്ടത്. നികുതി നല്‍കുന്ന സാധാരണക്കാരുള്‍പ്പെടെ നല്‍കുന്ന പണം ആബെയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്നതും യൂണിഫിക്കേഷന്‍ സഭയുമായി സര്‍ക്കാരിനുള്ള അസംബന്ധകൂട്ടുകെട്ടും എതിര്‍ത്ത് ജപ്പാനിലെങ്ങും ശക്തമായ പ്രതിക്ഷേധമാണ് നടക്കുന്നത്.
ഷിന്‍സോ ആബെ സഭയുടെ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ആബെയെ കൊലപ്പെടുത്താന്‍ കാരണമെന്ന് കൊലയാളി ടെറ്റ്സ്യൂയ യമാഗാമി പറഞ്ഞിരുന്നു.അതിനു പിറകെ സര്‍ക്കാര്‍ യൂണിഫിക്കേഷന്‍ സഭയ്ക്ക് ധനസഹായം നല്‍കുന്നത് സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു.

Eng­lish Sum­ma­ry: An elder­ly man com­mit­ted sui­cide in protest against extor­tion of the tressury

You may like this video also

Exit mobile version