Site iconSite icon Janayugom Online

കലുങ്കിനായി റോഡിൽ എടുത്ത കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം

കലുങ്കിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് കാല്‍നടക്കാരനായ വയോധികന് ദാരുണാന്ത്യം. വില്യാപള്ളി സ്വദേശി മൂസയാണ് മരിച്ചത്. ഇന്നലെ രാത്രി വില്യാപള്ളി അമരാവതിയിലാണ് അപകടമുണ്ടായത്. സാധനം വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴാണ് മൂസ കുഴിയില്‍ വീണത്. തിരിച്ചുവരാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കലുങ്കിൽ മൂസ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലുങ്കിന് സമീപത്ത് സുരക്ഷ സംവിധാനങ്ങളോ അപകട മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ വ്യക്തനമാക്കി. സംഭവത്തില്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

Exit mobile version