പശുവിനെ മേയ്ക്കാൻ പോയ വയോധികൻ ഷോക്കേറ്റ് മരിച്ചു. കാസര്‍ഗോഡ് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. പശുവും ഷോക്കേറ്റ് ചത്തു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് വയോധികനെ ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പശുവിനെ മേയ്ക്കാൻ പോയ വയോധികൻ ഷോക്കേറ്റ് മരിച്ചു

