Site iconSite icon Janayugom Online

ആലപ്പുഴയിൽ പാടത്ത് വലയിടാൻ പോയ വയോധികൻ മരിച്ച നിലയിൽ

പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാടത്ത് വലയിടാൻ പോയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ വീട്ടിൽ കെ ജെ ജെയിംസ് (67) ആണ് മരിച്ചത്. വീടിന്‌ സമീപത്തെ ഇളയാടൻതുരുത്ത് പാടത്ത് മീൻ പിടിക്കാൻ വലയുമായി വ്യാഴം വൈകിട്ട് അഞ്ചോടെയാണ് ജെയിംസ് വീട്ടിൽ നിന്നിറങ്ങിയത്.

ഏറെനേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും ആലപ്പുഴയിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി 8.45 ഓടെയാണ് പാടത്ത് മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉൾനാടൻ മത്സ്യത്തൊഴിലാളിയായിരുന്നു ജയിംസ്‌. ഭാര്യ: ആൻസമ്മ. മക്കൾ: നീതു, നീന. മരുമക്കൾ: ബിനു, ഷിനോയ്‌.

Exit mobile version