വയനാട്ടിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി പോത്തുമൂലയിലാണ് സംഭവം. പോത്തുമൂല ഹരിനിവാസിൽ ദേവിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വയനാട്ടിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
